അരൂരില്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ന് അ​ട്ടി​മ​റി ജ​യം.

ആ​ല​പ്പു​ഴ: അ​രൂ​രി​ലെ ഇ​ട​ത് കോ​ട്ട ത​ക​ർ​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ന് അ​ട്ടി​മ​റി ജ​യം. തു​ട​ർ​ച്ച​യാ​യ 13 വ​ർ​ഷം ഇ​ട​തു​പ​ക്ഷം കാ​ത്തു​സൂ​ക്ഷി​ച്ച അ​രൂ​രി​ൽ ര​ണ്ടാ​യി​രം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഇ​ട​ത് സ്ഥാ​നാ​ർ​ഥി മ​നു സി. ​പു​ളി​ക്ക​ലി​നെ ഷാ​നി​മോ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി.

മ​ണ്ഡ​ലം രൂ​പീ​കൃ​ത​മാ​യ ശേ​ഷം ഇ​വി​ടെ ജ​യി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ മാ​ത്രം കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​ണ് ഷാ​നി​മോ​ളെ​ന്ന​ത് ഈ ​വി​ജ​യ​ത്തി​ന്‍റെ തി​ള​ക്ക​മേ​റു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ എ.​എം ആ​രി​ഫ് 38,513 വോ​ട്ടി​നു ജ​യി​ച്ച മ​ണ്ഡ​ല​ത്തി​ലാ​ണ് ഷാ​നി​മോ​ൾ‌ അ​ട്ടി​മ​റി ന​ട​ത്തി​യ​ത്. ഇ​ട​തി​ന്‍റെ ഉ​രു​ക്കു​കോ​ട്ട​യെ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന അ​രൂ​രി​ൽ തു​ട​ക്കം മു​ത​ൽ ലീ​ഡ് നി​ല​നി​ർ​ത്താ​ൻ ഷാ​നി​മോ​ൾ​ക്കാ​യി.

എ​ന്നാ​ൽ അ​വ​സാ​ന റൗ​ണ്ടി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ ലീ​ഡി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ഉ​ണ്ടാ​യ​ത് ആ​ശ​ങ്ക​യാ​യി. ഒ​ടു​വി​ൽ ഇ​ട​ത് ശ​ക്തി​കേ​ന്ദ്രം തു​റ​വൂ​രാ​യി​രു​ന്നു എ​ണ്ണാ​നെ​ടു​ത്ത​ത്. ഈ ​സ​മ​യം ര​ണ്ടാ​യി​ര​ത്തി​ൽ താ​ഴെ വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ് ഷാ​നി​മോ​ൾ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ത് ഉ​ദ്യേ​ഗം വ​ർ​ധി​പ്പി​ച്ചു. എ​ന്നാ​ൽ തു​റ​വൂ​രും വീ​ഴാ​തെ കാ​ത്ത​പ്പോ​ൾ വീ​ണു​പോ​യ​ത് അ​രൂ​രെ​ന്ന ചു​വ​പ്പ് കോ​ട്ട​യാ​യി​രു​ന്നു. വി​ജ​യ​ത്തി​ൽ അ​രൂ​രി​ലെ ജ​ന​ങ്ങ​ൾ‌​ക്ക് ന​ന്ദി പ​റ​യു​ന്ന​താ​യി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ പ​റ​ഞ്ഞു.

error: Content is protected !!