ക​ർ​താ​പു​ർ ഇ​ട​നാ​ഴി: ഉ​ട​മ്പ​ടി​യി​ൽ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഒ​പ്പു​വ​ച്ചു

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​താ​പു​ര്‍ തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ട​മ്ബ​ടി​യി​ല്‍ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഒ​പ്പു​വ​ച്ചു. അ​തി​ര്‍​ത്തി​യി​ല്‍ സീ​റോ പോ​യി​ന്‍റി​ല്‍ വ​ച്ചാ​ണ് ര​ണ്ട് രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ള്‍ ഉ​ട​മ്ബ​ടിയി​ല്‍ ഒ​പ്പി​ട്ട​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റ് ച​ട​ങ്ങു​ക​ളൊ​ന്നും ന​ട​ന്നി​ല്ല.

ഇ​ന്ത്യ-​പാ​ക് അ​തി​ര്‍​ത്തി​യി​ല്‍ പാ​ക് പ്ര​ദേ​ശ​ത്താ​ണ് ക​ര്‍​താ​പു​ര്‍ സാ​ഹി​ബ് ഗു​രു​ദ്വാ​ര സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​വി​ടേ​ക്ക് വീ​സ​യി​ല്ലാ​തെ തീ​ര്‍​ഥാ​ട​ക​രെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന​ത് ഇ​ന്ത്യ​യു​ടെ ഏ​റെ നാ​ള​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ ഭാ​ഗ​ത്തെ പ​ണി ഒ​ക്ടോ​ബ​ര്‍ 31-ന് ​അ​വ​സാ​നി​ക്കും.

ഒ​രു തീ​ര്‍​ഥാ​ട​ക​നി​ല്‍​നി​ന്ന് 20 യു​എ​സ് ഡോ​ള​റാ​ണു പാ​ക്കി​സ്ഥാ​ന്‍ ഫീ​സ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഫീ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​ന്ത്യ​യു​ടെ ആ​വ​ശ്യ​ത്തെ പാ​ക്കി​സ്ഥാ​ന്‍ ഇ​തു​വ​രെ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല.

ന​വം​ബ​ര്‍ ഒ​മ്ബ​തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തീ​ര്‍​ഥാ​ട​ക​ര്‍​ക്കു തു​റ​ന്നു​കൊ​ടു​ക്കും. ഗു​രു​നാ​നാ​ക്കി​ന്‍റെ 550-ാം ജ​ന്മ​വാ​ര്‍​ഷി​ക​മാ​യ ന​വം​ബ​ര്‍ 12-നു​മു​മ്ബാ​യി ക​ര്‍​താ​പു​ര്‍ ഇ​ട​നാ​ഴി തീ​ര്‍​ഥാ​ട​ക​ര്‍​ക്കു തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും തീ​രു​മാ​നം.

error: Content is protected !!