എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദ് വിജയിച്ചു

എറണാകുളത്ത് ടിജെ വിനോദ് വിജയിച്ചു. 4066 ആണ് ടിജെ വിനോദിന്റെ നിലവിലെ ലീഡ്. നിര്‍ണായക നീക്കങ്ങള്‍ക്കാണ് എറണാകുളം നിയമസഭാ മണ്ഡലം സാക്ഷ്യം വഹിച്ചത്. ഏവരെയും ഞെട്ടിച്ചുകൊണ്ട് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ സിജി രാജഗോപാല്‍ മുന്നേറിയിരുന്നു. പിന്നീട് എല്‍ഡിഎഫിന്റെ മനു റോയ് ബിജെപിയെ കടത്തി വെട്ടിയെങ്കിലും അല്‍പ്പസമയത്തിനകം തന്നെ യുഡിഎഫിന്റെ ടിജെ വിനോദ് കോണ്‍ഗ്രസ് കോട്ട തിരിച്ചുപിടിക്കുകയായിരുന്നു.

error: Content is protected !!