സോളാര്‍ അഴിമതി കേസ്: സരിത നായര്‍ക്കും ബിജു രാധാകൃഷ്ണനും മൂന്ന് വര്‍ഷം തടവ് ശിക്ഷ

രാഷ്ട്രീയ കേരളത്തില്‍ പ്രകമ്ബനം സൃഷ്ടിച്ച സോളാര്‍ അഴിമതി കേസില്‍ സരിത നായര്‍ക്ക് കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതിയാണ് സരിത. മൂന്നാം പ്രതിയായ രവിയ്ക്കും മൂന്ന് വര്‍ഷത്തേക്ക് തടവും 10000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കോയമ്പത്തൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കോയമ്ബത്തൂര്‍ സ്വദേശിയെ കബളിപ്പിച്ച്‌ പണം തട്ടിയ കേസിലാണ് ശിക്ഷ. സരിതയുടെ മുന്‍ ഭര്‍ത്താവും സോളാര്‍ കേസിലെ കൂട്ടുപ്രതിയുമായ ബിജു രാധാകൃഷ്ണനും ഇതേ കേസില്‍ മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശക്ഷി വിധിച്ചിട്ടുണ്ട്.

error: Content is protected !!