തിരുവനന്തപുരത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു: പീഡിപ്പിക്കപ്പെട്ടതായി മരണമൊഴി, ചെറിയച്ഛന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ആത്മഹത്യക്ക് ശ്രമിച്ച 15 വയസ്സുകാരി മരിച്ചു. പെണ്‍കുട്ടിയുടെ മരണമൊഴിയില്‍ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും, ഒപ്പം ചെറിയച്ഛന്‍ പീഡിപ്പിച്ചിരുന്നതായും പറഞ്ഞിരുന്നു. ഉത്തരേന്ത്യക്കാരിയായ പെണ്‍കുട്ടിയാണ് മരിച്ചത്.

തിരുവനന്തപുരം തിരുമലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മരണമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. ഇതില്‍ കുടുംബ പ്രശ്‌നമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. കൂടാതെ അഞ്ച് വര്‍ഷം മുന്‍പ് തന്റെ ചെറിയച്ഛന്‍ പീഡിപ്പിച്ചിരുന്നതായും മൊഴി നല്‍കിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ച പെണ്‍കുട്ടി ചികിത്സയിലിക്കെ മരണപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ മരണമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. ഇതില്‍ നിന്നാണ് കുടുംബ പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നില്‍ എന്നും, ഒപ്പം ചെറിയച്ഛന്‍ പീഡിപ്പിച്ച വിവരവും പുറത്തുവന്നത്. സംഭവത്തില്‍ പ്രതിയായ ചെറിയച്ഛന് നേരെ പൂജപ്പുര പോലീസ് പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

error: Content is protected !!