ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറച്ച്‌ മന്ത്രിസഭ

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറച്ചു. മോട്ടോര്‍ വാഹന പിഴയിലെ ഭേദഗതി മന്ത്രിസഭ അംഗീകാരിച്ചു. സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കാത്തതിനുള്ള പിഴ പകുതിയാക്കി കുറച്ചു. ആയിരത്തില്‍ നിന്ന് 500 രൂപയാക്കിയാണ് കുറച്ചത്. അമിത വേഗത ആദ്യ നിയമ ലംഘനത്തിന് 1500 രൂപയും ആവര്‍ത്തിച്ചാല്‍ 3000 രൂപയും പിഴ ഇടാക്കും. വാഹനത്തില്‍ അമിതഭാരം കയറ്റലുള്ള പിഴ 20000 രൂപയില്‍ നിന്ന് പതിനായിരമാക്കി കുറച്ചു.

സംസ്ഥാന സര്‍ക്കാരിന് സാധ്യമായ വകുപ്പുകളില്‍ പിഴ കുറയ്ക്കാനാണ് തീരുമാനം. ഏതെല്ലാം വിഭാഗങ്ങളില്‍ എത്രത്തോളം പിഴ കുറയ്ക്കാമെന്നതു സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിക്കാന്‍ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു.

അതേസമയം, മദ്യപിച്ച്‌ വാഹനമോടിക്കല്‍, ഡ്രൈവിങ്ങിനിടെയുള്ള ഫോണ്‍ ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിഴ കുറയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല.

error: Content is protected !!