മാ​ര്‍​ക്ക് ദാ​നം പി​ന്‍‌​വ​ലി​ക്ക​ല്‍: ആ​രോ​പ​ണം ശ​രി​യാ​ണെ​ന്ന് തെ​ളി​ഞ്ഞ​താ​യി ചെ​ന്നി​ത്ത​ല

തിരുവനന്തപുരം: എം.ജി.യൂണിവേഴ്‌സിറ്റിയില്‍ നടന്ന മാര്‍ക്ക് ദാനം പിന്‍വലിപ്പിക്കാന്‍ സാധിച്ചത് പ്രതിപക്ഷത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട്‌ ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് സര്‍ക്കാരിനും സിഡന്‍ഡിക്കേറ്റിനും സമ്മതിക്കേണ്ടി വന്നിരിക്കുന്നു. തെറ്റാണെന്ന് സമ്മതിച്ച സ്ഥിതിക്ക് ധാര്‍മികത ഉയര്‍ത്തി മന്ത്രി കെ.ടി.ജലീല്‍ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസ്ഥാപിതമായ രീതിയില്‍ കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കുണം. തിരഞ്ഞെടുപ്പിന് വേണ്ടി ഉന്നയിച്ചതല്ല. സര്‍ക്കാര്‍ കാണിച്ച വലിയൊരു കുംഭകോണത്തെ പുറത്ത് കൊണ്ടുവരികമാത്രമാണ് ചെയ്തത്. തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ അത് തിരുത്താന്‍ തയ്യാറായത് നല്ല കാര്യമാണ്.

മാ​ര്‍​ക്ക് ദാ​ന ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 119 വി​ദ്യാ​ര്‍​ഥി​ക​ള്‍ ബി​ടെ​ക് പാ​സാ​കു​ക​യും 69 വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​പേ​ക്ഷ​ക​ള്‍ തീ​ര്‍​പ്പു ക​ല്‍​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലു​മാ​യി​രു​ന്നു. സി​ന്‍​ഡി​ക്ക​റ്റി​ന്‍റെ പു​തി​യ തീ​രു​മാ​ന​ത്തോ​ടെ വി​ജ​യി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് തി​രി​ച്ചു​പി​ടി​ക്കും.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ ക​ത്ത് പ്ര​കാ​രം ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 22-നാ​ണ് അ​ദാ​ല​ത്ത് ന​ട​ത്തി​യ​ത്. സി​ന്‍​ഡി​ക്ക​റ്റ് തീ​രു​മാ​ന​പ്ര​കാ​ര​മാ​ണു ബി​ടെ​ക് പ​രീ​ക്ഷ​യ്ക്ക് അ​ധി​ക​മാ​ര്‍​ക്ക് ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. മാ​ര്‍​ക്ക് ദാ​നം വി​വാ​ദ​മാ​യ​തോ​ടെ ചാ​ന്‍​സ​ല​ര്‍​കൂ​ടി​യാ​യ ഗ​വ​ര്‍​ണ​ര്‍ പ്ര​ശ്ന​ത്തി​ല്‍ ഇ​ട​പെ​ട്ടി​രു​ന്നു.

അതേ സമയം മന്ത്രിയുടെ ഇടപെടുലമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിലനില്‍ക്കുകയാണ്. അക്കാര്യത്തില്‍ അദ്ദേഹം അന്വേഷണം നേരിടണം.ഉപതിരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച്‌ യുഡിഎഫ് യോഗം ചേര്‍ന്നതിന് ശേഷമേ പ്രതികരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!