കാസര്‍ഗോഡ് കനത്തമഴയും ചുഴലിക്കാറ്റും: കലോത്സവവേദി തകര്‍ന്നു

കാസര്‍കോട്: ശക്തമായ കാറ്റിലും മഴയിലും കാസര്‍ഗോഡ് ഉപജില്ലാ കലോത്സവം നടക്കുന്ന കൊളത്തൂര്‍ ഗവ. ഹൈസ്‌കൂളില്‍ വേദി തകര്‍ന്നുവീണു. മത്സരം നടന്നുകൊണ്ടിരിക്കെയാണ് സംസ്‌കൃതോത്സവ വേദിയും പന്തലും തകര്‍ന്നു വീണത്.

അപകടത്തില്‍ ഒരു അധ്യാപകന് പരിക്കേറ്റു. വേദിയിലും പരിസരത്തും ഉണ്ടായിരുന്നവര്‍ കാറ്റ് കണ്ടതോടെ ഓടി രക്ഷപ്പെട്ടതുകൊണ്ട് വലിയ ദുരന്തം ഒഴിവാഴ്.

കൊളത്തൂര്‍ ഗവ.ഹൈസ്‌കൂളിലാണ് സംഭവം. കാസര്‍ഗോഡ് രാവണീശ്വരം ജിഎച്ച്‌എസ് സ്‌കൂളിന്റെ കെട്ടിടത്തിന് മുകളിലേക്ക് മരം വീണു. ഇന്ന് സ്‌കൂളുകള്‍ക്ക് അവധിയായതിനാല്‍ അപകടം ഒഴിവായി. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ അതി ശക്തമായ മഴയും കാറ്റുമാണ് ഉണ്ടായത്. ഇരു ജില്ലകളിലും അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

error: Content is protected !!