പാലാരിവട്ടം പാലം അഴിമതി: കരാറുകാരിൽ നിന്ന് നാലര കോടി പിടിച്ചെടുത്തു

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം അ​ഴി​മ​തി​യി​ലെ ന​ഷ്ടം തി​രി​ച്ചു പി​ടി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി. ക​രാ​ര്‍ ക​മ്പനി​യാ​യ ആ​ര്‍​ഡി​എ​സി​ല്‍​നി​ന്ന് നാ​ല​ര​ക്കോ​ടി രൂ​പ റോ​ഡ്സ് ആ​ന്‍റ്സ് ബ്രി​ഡ്‌​ജ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പി​ടി​ച്ചെ​ടു​ത്തു.

പെ​ര്‍​ഫോ​മിം​ഗ് ഗ്യാ​ര​ന്‍റി​യാ​യി ആ​ര്‍​ഡി​എ​സ് ക​മ്പ​നി​ക്ക് ന​ല്‍​കി​യി​രു​ന്ന തു​ക​യാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്ക് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.

പാ​ലം ത​ക​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ഷ്‌​ടം ക​രാ​റു​കാ​രി​ല്‍ നി​ന്ന് ഈ​ടാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. മേ​ല്‍​പ്പാ​ലം നി​ര്‍​മാ​ണ​ത്തി​ല്‍ ക​രാ​ര്‍ ക​മ്ബ​നി​യും ഉ​ദ്യോ​ഗ​സ്ഥ​രും ഒ​ത്തു​ക​ളി​ച്ച്‌ കോ​ടി​ക​ളു​ടെ ലാ​ഭം ഉ​ണ്ടാ​ക്കി​യെ​ന്നാ​ണ് വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്ത​ല്‍.

error: Content is protected !!