ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കോഴിക്കോട് കേന്ദ്രമായ തീവ്രവാദ സംഘടനയുടെ ഭീഷണി

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഭീഷണിയുമായി കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ സംഘടന. ന്യൂഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ടി20 യ്ക്കിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയും മറ്റ് പ്രമുഖ രാഷ്ട്രീയക്കാരെയും വധിക്കുമെന്നാണ് ഭീഷണി.

ഭീഷണി കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ എന്‍.ഐ.എ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് രാം നാഥ് കോവിന്ദ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നേതാവ് ലാല്‍ കൃഷ്ണ അദ്വാനി, ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ, രാഷ്ട്രിയ സ്വയംസേവക് സംഘ് (ആര്‍‌എസ്‌എസ്) മേധാവി മോഹന്‍ ഭഗവത് എന്നിവരുടെ പേരുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ട്.

error: Content is protected !!