വാളയാ‌ര്‍ കേസ്: പോലീസിനും പ്രോസിക്യൂഷനുമെതിരെ ദേശീയ പട്ടികജാതി കമ്മീഷന്‍

വാളയാര്‍: വാളയാ‌ര്‍ കേസില്‍ വലിയ വീഴ്ചകളുണ്ടായെന്ന്​ ദേശീയ എസ്.സി കമീഷന്‍ ഉപാധ്യക്ഷന്‍ എല്‍ മുരുകന്‍. ആദ്യഘട്ടം മുതല്‍ കേസ് അന്വേഷണ ഉദ്യോ​ഗസ്ഥരും പ്രോസിക്യൂഷനും അട്ടിമറിച്ചു. ഇത്​ വ്യക്തമായ സാ​ഹചര്യത്തില്‍ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും കമീഷന്‍െറ ഡല്‍ഹി ഓഫീസിലെത്താന്‍ ആവശ്യപ്പെടുമെന്നും എല്‍.മുരുകന്‍ പ്രതികരിച്ചു.

വാളയാ‌ര്‍ കേസ് കമീഷന്‍ ഏറ്റെടുത്തുവെന്നും അദ്ദേഹം അറിയിച്ചു. മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സന്ദ‌ര്‍ശിച്ചശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാളയാര്‍ കേസില്‍ അന്വേഷണത്തില്‍ വീഴ്ച്ച സംഭവിച്ചെന്നും പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടത്തിയെന്നും ചൂണ്ടിക്കാട്ടി ദേശീയ പട്ടികജാതി കമീഷന് പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ കമീഷന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് സ്വദേശി വിപിന്‍ കൃഷ്ണനാണ് പരാതി നല്‍കിയത്.

error: Content is protected !!