തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട നേത്രാവതി എക്സ്പ്രസിന്‍റെ ബോഗികള്‍ വേര്‍പ്പെട്ടു

തിരുവനന്തപുരം: യാത്രക്കിടെ ട്രെയിനിന്റെ ബോഗി വേര്‍പ്പെട്ടു. നേത്രാവതി എക്‌സ്പ്രസിന്റെ ബോഗിയാണ് വേര്‍പ്പെട്ടത്. തിരുവനന്തപുരം തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷനും പേട്ടയ്ക്കും ഇടയില്‍ വെച്ചാണ് സംഭവം.

തിരുവനന്തപുരത്തുനിന്നും യാത്രപുറപ്പെട്ട ട്രെയിനിന്റെ ബോഗിയാണ് വേര്‍പ്പെട്ടത്. സംഭവത്തില്‍ യാത്രക്കാര്‍ക്ക് പരിക്കൊന്നും പറ്റിയിട്ടില്ലെന്നും അവര്‍ സുരക്ഷിതരാണെന്നും റെയില്‍വേ അറിയിച്ചു. ട്രെയിനിന്റെ ബോഗികള്‍ ഘടിപ്പിക്കാനുള്ള നടപടി തുടങ്ങി.

error: Content is protected !!