അംഗീകാരങ്ങള്‍ക്ക് വേണ്ടിയല്ല, അധികാരത്തിലിരിക്കുന്നവര്‍ ശാസ്ത്ര സത്യം മനസ്സിലാക്കാനാണ് പോരാട്ടം: പുരസ്‌കാരം നിരസിച്ച്‌ ഗ്രെറ്റാ തുംബെ

സ്റ്റോക്ഹോം: പുരസ്കാരം നിരസിച്ച്‌ പരിസ്ഥിപ്രവര്‍ത്തക ഗ്രെറ്റാ തുംബെര്‍ഗ് രംഗത്ത്. അംഗീകാരങ്ങള്‍ക്കല്ല , മറിച്ച്‌ അധികാരത്തിലിരിക്കുന്നവര്‍ ശാസ്ത്ര സത്യം മനസ്സിലാക്കുന്നതിന് വേണ്ടിയാണ് താന്‍ പോരാടുന്നതെന്ന് ഗ്രെറ്റാ പറഞ്ഞു .

എല്ലാവര്‍ഷവും നല്‍കുന്ന പരിസ്ഥിതി പുരസ്കാരത്തിനാണ് നോര്‍വേ, സ്വീഡന്‍ രാജ്യങ്ങള്‍ ഗ്രെറ്റാ തുംബെര്‍ഗിനെ നാമനിര്‍ദേശം ചെയ്തിരുന്നു. 52,000 ഡോളറാണ് സമ്മാന തുകയായി ലഭിക്കുന്നത്. എന്നാല്‍, പുരസ്കാരം സ്വീകരിക്കില്ലെന്ന നിലപടില്‍ ഉറച്ചുനില്‍ക്കുകയാണ് തുംബെര്‍ഗ്. ആഗോള താപനത്തിനെതിരെ പോരാടുന്നത് പുരസ്കാരങ്ങള്‍ക്ക് വേണ്ടിയല്ലെന്ന് അവര്‍ വ്യക്തമാക്കി.

ലോകം ഭരിക്കുന്ന നേതാക്കള്‍ ശാസ്ത്രത്തെ മനസിലാക്കാന്‍ ശ്രമിക്കണം. അതാണ് തന്‍റെ ആവശ്യമെന്ന് ഗ്രെറ്റാ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷമാണ് ആഗോള താപനത്തിനെതിരെ സ്വീഡന്‍ പാര്‍ലമെന്‍റിന് മുന്നില്‍ എല്ലാ വെള്ളിയാഴ്ചയും ഗ്രെറ്റാ തുംബെര്‍ഗ് സമരം ആരംഭിച്ചത്. തുംബെര്‍ഗിന്‍റെ പോരാട്ടം ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

error: Content is protected !!