മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

ചികിത്സാ പിഴവ് മൂലം ഒന്നരവയസുകാരി മരിച്ചെന്ന പരാതിയിൽ മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കായംകുളം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ മോഹനന്‍ വൈദ്യര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്ന കുഞ്ഞ് മോഹനന്‍ വൈദ്യന്‍റെ അശാസ്ത്രീയ ചികിത്സ മൂലം മരിച്ചെന്നായിരുന്നു പരാതി. തുടര്‍ന്ന് മാരാരിക്കുളം പൊലീസ് മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. മോഹനൻ വൈദ്യരുടെ ചികിത്സാ കേന്ദ്രം കായംകുളത്ത് ആയതിനാൽ അന്വേഷണം പിന്നീട് കായംകുളം പൊലീസിന് കൈമാറുകയായിരുന്നു.

error: Content is protected !!