ചക്കരക്കല്‍ അപ്പക്കടവില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത നിലയില്‍.

 

കണ്ണൂര്‍: ചക്കരക്കല്‍ അപ്പക്കടവില്‍ സഹപാഠികളായ വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത നിലയില്‍. ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ തലമുണ്ടയിലെ അശോകൻ -സുനിത ദമ്പതികളുടെ ഏക മകൾ അഞ്ജലി (17), കാഞ്ഞിരോട് ശ്രീലയത്തിൽ സതീശൻ -ബിന്ദു ദമ്പതികളുടെ മകൾ ആദിത്യ (17) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.

ഇന്ന് വൈകിട്ടോടെയാണ് സംഭവം.  ക്ലാസ് കഴിഞ്ഞ് ഉച്ചയോടെ അഞ്ജലിയുടെ വീട്ടിലെത്തിയ ഇവർ മുകളിലത്തെ മുറിയിൽ ഇരിക്കുകയായിരുന്നു. സന്ധ്യയായിട്ടും പുറത്തു വരാത്തതിനെ തുടർന്ന് വീട്ടിലുള്ളവർ നോക്കിയപ്പോഴാണ് ഇരുവരേയും തൂങ്ങിയ നിലയിൽ കണ്ടത്.ഉടൻ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരണപ്പെട്ടിരുന്നു. ചക്കരക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മരണ കാരണം വ്യക്തമല്ല. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ചില സഹപാഠികളുടെ പേരുകള്‍ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിട്ടുണ്ട് എന്നാണ് സൂചന.

error: Content is protected !!