ലണ്ടനില്‍ ട്രക്കില്‍ നിന്ന് 39 മൃതദേഹങ്ങള്‍ കണ്ടെത്തി: ഡ്രൈവര്‍ അറസ്റ്റില്‍

ലണ്ടന്‍: കണ്ടെയ്‍നര്‍ ലോറിയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തി. ബ്രിട്ടനിലെ എസക്‌സില്‍ ഇന്ന് പുലര്‍ച്ചെയോടെ, എസക്‌സിലെ വാട്ടേര്‍ ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെത്തിയ കണ്ടയിനര്‍ ലോറിയില്‍ നിന്നാണ് ഒരു കൗമാരക്കാരന്റേതുള്‍പ്പെടെ 39 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്‌ 38 മുതിര്‍ന്നയാളുകളുടെയും ഒരു കൗമാരക്കാരന്‍റെയും മൃതദേഹമാണ് കണ്ടെത്തിയത്. ബള്‍ഗേറിയയില്‍ നിന്ന് ഹോളിഹെഡ് വഴിയാണ് കണ്ടെയ്‍നര്‍ യുകെയിലേക്ക് കടന്നതെന്നാണ് പൊലീസ് പറയുന്നത്.

കൊല്ലപ്പെട്ടവര്‍ ആരൊക്കെയാണെന്നുള്ളത് കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് പൊലീസെന്നും എന്നാല്‍ അത് വളരെ ശ്രമകരമായ ദൗത്യമാണെന്നും ഉദ്യോഗസ്ഥനായ അന്‍ഡ്രൂ മാരിനര്‍ ബിബിസിയോട് പറഞ്ഞു.

അറസ്റ്റ് ചെയ്ത ലോറി ഡ്രൈവറെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ട് പോകുന്നത്. ഇയാളെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

error: Content is protected !!