വാരത്തെ ഷീജയ്ക്ക് സഹായവുമായി കടാങ്കോട് മാപ്പിള എൽ പി സ്കൂള്‍.

വാരത്തെ ഷീജയ്ക്ക് സഹായഹസ്തവുമായി സ്കൂള്‍ കുട്ടികൾ. വാരം കടാങ്കോട് മാപ്പിള എൽ പി സ്കൂളിലെ കുട്ടികളാണ് മാതൃകാ പരമായ ഇടപെടല്‍ നടത്തിയത്. കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്ന വാരം ശാസ്താംകോട്ട അമ്പലത്തിനു സമീപത്തെ ക്വാർട്ടേഴ്സിലെ ഷീജയ്ക്കാണ് കുട്ടികളുടെ ധന സഹായം എത്തിയത്. ”കാരുണ്യ ധനസഹായം” എന്ന പേരില്‍ ഒരു കുടുക്കയുണ്ടാക്കി അതിലാണ് കുട്ടികൾ പണം സ്വരൂപിച്ചത്. ഇൗ തുകയാണ് ഇന്ന് ഷീജയ്ക്ക് കൈമാറിയത്.

error: Content is protected !!