മാഹി സെന്റ്‌ തെരേസാ പള്ളി തിരുനാളിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം

മയ്യഴി: സെന്റ്‌ തെരേസാ പള്ളി തിരുനാളിന്റെ ഭാഗമായി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രണ്ടു ദിവസങ്ങളിലും ദേശീയപാതയിൽ ഹോസ്‌പിറ്റൽ ജങ്‌ഷൻ മുതൽ സെമിത്തേരി റോഡ്‌ ജങ്‌ഷൻ വരെ വാഹന ഗതാഗതം അനുവദിക്കില്ല. തലശേരി ഭാഗത്തുനിന്നും വരുന്ന ബസ്‌, ലോറി മുതലായ വാഹനങ്ങൾ ദേശീയപാതയിൽനിന്ന്‌ മാഹി സെമിത്തേരി റോഡ്‌ വഴി ഇടത്തോട്ട്‌ തിരിഞ്ഞ്‌ ഭാരതിയാർ റോഡ്‌ –-ഐ കെ കുമാരൻ മാസ്‌റ്റർ റോഡ്‌–-റെയിൽവേ സ്‌റ്റേഷൻ റോഡ്‌–-അഴിയൂർ ചുങ്കം വഴി ദേശീയപാതയിലേക്ക്‌ കടക്കണം. ചെറുവാഹനങ്ങൾ മാഹി മുണ്ടോക്ക്‌ ജങ്‌ഷനിൽനിന്നും ഇടത്തോട്ട്‌ തിരിഞ്ഞ്‌ മഞ്ചക്കൽ റോഡ്‌ വഴി റെയിൽവേ സ്‌റ്റേഷൻ റോഡിലേക്ക്‌ പ്രവേശിക്കണം.

വടകര ഭാഗത്തുനിന്ന്‌ കണ്ണൂർ ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങൾ മാഹി ആശുപത്രി ജങ്‌ഷനിൽ നിന്നും ഇടത്തോട്ട്‌ തിരിഞ്ഞ്‌ താഴത്തങ്ങാടി റോഡ്‌–-ടാഗോൾ പാർക്ക്‌ വഴി ദേശീയപാതയിലേക്ക്‌ പ്രവേശിക്കണം.

മാഹി സ്‌പോർട്‌സ്‌ ഗ്രൗണ്ടിലും ടാഗോർ പാർക്കിന്‌ മുന്നിലുള്ള ഗ്രൗണ്ടിലും താത്തക്കുളം ഗ്രൗണ്ടിലും വാഹന പാർക്ക്‌ ചെയ്യാം. മാഹി ടൗണിലെ മുഴുവൻ മദ്യ ഷോപുകളും അടക്കും.

error: Content is protected !!