ഞങ്ങള്‍ ഇന്ത്യയെ പൂര്‍ണമായും പിന്തുണയ്ക്കുന്നു: യൂറോപ്യന്‍ യൂണിയന്‍ എം.പിമാര്‍

ശ്രീനഗര്‍: സമാധാനത്തിനും ഭീകരവാദം അവസാനിപ്പിക്കാനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പൂര്‍ണമായും പിന്തുണയ്ക്കുമെന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ യൂറോപ്യന്‍ യൂണിയന്‍ എം.പിമാര്‍. ശ്രീനഗറില്‍, ബുധനാഴ്ച രാവിലെ തിരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് എം.പിമാരില്‍ ഒരാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇതാദ്യമായാണ് പ്രത്യേകപദവി റദ്ദാക്കിയതിനു പിന്നാലെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ വിദേശസംഘത്തിന് അനുമതി നല്‍കിയത്. ദാല്‍ തടാകത്തില്‍ ബോട്ടില്‍ സഞ്ചരിച്ച എം.പിമാരുടെ സംഘം സൈനിക ഓഫീസര്‍മാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഊഷ്മള സ്വീകരണം നല്‍കിയതിന് ഇന്ത്യന്‍ സര്‍ക്കാരിനും പ്രാദേശിക ഭരണകൂടത്തിനും നന്ദി അറിയിക്കുന്നതായും എം.പിമാര്‍ പറഞ്ഞു.

error: Content is protected !!