നഴ്‌സുമാര്‍ക്ക് ഖത്തറില്‍ അവസരം

ഖത്തറിലെ നസീം അല്‍ റബീഹ് ആശുപത്രിയിലേക്ക് നഴ്‌സുമാര്‍ക്ക് നോര്‍ക്ക റൂട്‌സ് മുഖേന തൊഴിലവസരം. നഴ്‌സിംഗില്‍ ബി എസ് സി ബിരുദമോ ഡിപ്ലോമയോ (ജി എന്‍ എം) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒ പി, അത്യാഹിതം, ഗൈനക്കോളജി, ഡെന്റല്‍ എന്നീ വിഭാഗങ്ങളിലൊന്നില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും 30 വയസ്സില്‍ താഴെ പ്രായവുമുള്ളവര്‍ക്കാണ് അവസരം. ശമ്പളം ഏകദേശം 70,000 രൂപ. ഖത്തര്‍ പ്രൊമെട്രിക് ഡാറ്റഫ്‌ളോ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 17. www.norkaroots.org ലൂടെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലും ലഭിക്കും.

error: Content is protected !!