സൗജന്യ വ്യവസായ സംരംഭകത്വ പരിശീലനം

കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പും പൊതുമേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയും ചേര്‍ന്ന് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നാല് ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 28 ന് തോട്ടട ഗവ.പോളിടെക്‌നിക് കോളേജില്‍ നടക്കുന്ന പരിശീലനത്തില്‍ സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ എഞ്ചിനീയറിംഗിലോ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 21 നും 45 നും ഇടയില്‍. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെയും ആധാറിന്റെയും പകര്‍പ്പുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 9447509643.

error: Content is protected !!