പുതിയ ഓഫറുകള്‍ അവതരിപ്പിച്ച്‌ ജിയോ

ജിയോ ഫോണ്‍ വരിക്കാര്‍ക്കായി പുതിയ ഓഫറുകള്‍ അവതരിപ്പിച്ച്‌ റിലയന്‍സ് ജിയോ. എല്ലാ അണ്‍ലിമിറ്റഡ് പ്ലാനുകളും സേവനങ്ങളും ഒറ്റ കൊണ്ടുവരുന്ന 4 ഓഫറുകളാണ് ജിയോ അവതരിപ്പിച്ചത്. 75,125,155 185 എന്നിവയാണ് പ്ലാനുകള്‍. 75 രൂപയുടെ പ്ലാനില്‍ ലഭിക്കുന്നു. 3 ജിബി ഡേറ്റ, ജിയോ ഫോണുകളിലേക്ക് സൗജന്യകോള്‍, മറ്റു ഫോണ്‍ നമ്ബറുകളിലേക്കു 500 മിനിറ്റ് ഓഫ്നെറ്റ് കോള്‍ ടൈം എന്നിവ ലഭിക്കുന്നു. 125 രൂപയുടെ പ്ലാനില്‍ 14 ജിബി ഡേറ്റ.

ജിയോ ഫോണുകളിലേക്ക് സൗജന്യ കോള്‍, മറ്റു ഫോണ്‍ നമ്ബറുകളിലേക്കു 500 മിനിറ്റ് ഓഫ്നെറ്റ് കോളും ലഭിക്കുമ്ബോള്‍ 155 രൂപയുടെ പ്ലാനില്‍ 25 ജിബി ഡേറ്റ ഒഴികെ ബാക്കി ഓഫറുകള്‍ മറ്റു പ്ലാനുകള്‍ക്ക് സമാനം. 185 രൂപയുടെ പ്ലാനില്‍ 25 ജിബി ഡേറ്റയാകും ലഭിക്കുക. ഒരു മാസമാണ് ഈ ഓഫറുകളുടെ എല്ലാം കാലാവധി. 30 രൂപയ്ക്കു ഡേറ്റ ഇരട്ടിയാക്കാനുള്ള സൗകര്യവും ഉണ്ടാകും. അതേസമയം ദീപാവലി ഉല്‍സവകാല ഓഫര്‍ പ്രമാണിച്ച്‌ ജിയോ ഫോണുകള്‍ 50 ശതമാനം വിലകുറവില്‍ 699 രൂപയ്ക്ക് സ്വന്തമാക്കാം.

error: Content is protected !!