നടന്‍ മധു മരിച്ചെന്ന് വ്യാജപ്രചാരണം: നടപടിയെടുക്കാന്‍ പൊലീസിനോട് മുഖ്യമന്ത്രി

തിരുവനന്തപുരം : ചലച്ചിത്രതാരം മധു അന്തരിച്ചെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ അടിയന്തരമായി നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് നിര്‍ദേശം നല്‍കി.

മധുവിന്റെ വ്യാജമരണവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി മധുവിന്റെ മകള്‍ ഉമ നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

പ്രശസ്തരായ വ്യക്തികള്‍ മരിച്ചുവെന്ന രീതിയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ പതിവാണ്. നടന്‍ ജഗതി ശ്രീകുമാര്‍, തെന്നിന്ത്യന്‍ താരം രേഖ, ഗായിക എസ്.ജാനകി തുടങ്ങിയവരെക്കുറിച്ചും ഇത്തരത്തില്‍ വ്യാജ മരണവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

error: Content is protected !!