കോട്ടയത്ത്‌ കായികമേളക്കിടെ ഹാമര്‍ തലയില്‍ വീണ്​ വിദ്യാര്‍ഥിക്ക്​ ഗുരുതര പരിക്ക്

കോട്ടയം: കായികമേളക്കിടെ ഹാമര്‍ തലയില്‍ വീണ്​ വിദ്യാര്‍ഥിക്ക്​ ഗുരുതര പരിക്ക്​. പാല സിന്തറ്റിക്​ സ്റ്റേഡിയത്തില്‍ നടക്കുന്ന ജൂനിയര്‍ അത്​ലറ്റിക്​ മീറ്റിനിടയിലാണ്​ സംഭവം. പാല സ​​​​െന്‍റ്​ തോമസ്​ ഹയര്‍ സെക്കന്‍ററി സ്​കൂള്‍ പ്ലസ്​ വണ്‍ വിദ്യാര്‍ഥി ആസില്‍ ജോണ്‍സനാണ്​ പരിക്കേറ്റത്​. ഗുരുതരമായി പരിക്കേറ്റ അബേലിനെ കോട്ടയം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജാവ്​ലിന്‍ ത്രോ- ഹാമര്‍ ത്രോ മത്സരങ്ങള്‍ ഒരേ ഗ്രൗണ്ടിലാണ്​ നടന്നിരുന്നത്​. ആസില്‍ ജാവ്​ലിന്‍ ത്രോ മത്സരങ്ങളുടെഒഫീഷ്യലായി എത്തിയതായിരുന്നു. ജാവ്​ലിന്‍ ത്രോ മത്സരത്തില്‍ കായികതാരം എറിഞ്ഞ ജാവ്​ലി​​​​​െന്‍റ നീളം അളക്കുന്നതിനിടെ ഗ്രൗണ്ടിലിറങ്ങിയ ആസിലി​​​​​െന്‍റ ദേഹത്തേക്ക്​ മറ്റൊരു താരമെറിഞ്ഞ ഹാമര്‍ വന്നു വീഴുകയായിരുന്നു.

error: Content is protected !!