വട്ടിയൂര്‍ക്കാവിലും കോന്നിയിലും യുഡിഎഫിന് തിരിച്ചടി

കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും യുഡിഎഫിന് തിരിച്ചടി. ആദ്യ രണ്ട് റൗണ്ട് പൂര്‍ത്തിയാകുമ്ബോള്‍ ലീഡ് ചെയ്യുന്ന മണ്ഡലങ്ങളില്‍ പോലും യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞു. അതേസമയം യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളായ വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നുണ്ട്.

തിരുവനന്തപുരത്തെ മേയറും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ വന്‍മുന്നേറ്റമാണ് നടത്തുന്നത്. മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം 4000ത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ്.

മറ്റ് ബൂത്തുകളിലേക്ക് വോട്ടെണ്ണല്‍ നീളുമ്ബോള്‍ മണ്ഡലത്തില്‍ ശക്തമായ മേല്‍ക്കൈ തന്നെ നേടാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് എല്‍ഡിഎഫ് ക്യാമ്ബ്. കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജനീഷ് കുമാറാണ് ലീഡ് ചെയ്യുന്നത്. മൂന്ന് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ അദ്ദേഹത്തിന് 5000ത്തിലധികം വോട്ടുകളുടെ ലീഡ് നേടാനായിട്ടുണ്ട്. വോട്ടണ്ണലിന്റെ ആദ്യഘട്ടത്തില്‍ തന്നെ വട്ടിയൂര്‍ക്കാവിലും കോന്നിയിലും യുഡിഎഫിന് പ്രതീക്ഷിച്ച വോട്ടുകള്‍ നേടാനായിരുന്നില്ല.

error: Content is protected !!