ആന്ധ്രയില്‍ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് അപകടം: 51 പേരെ കാണാനില്ല
അമരാവതി: ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 50 പേരെ കാണാതായി. 11 ജീവനക്കാരടക്കം 60 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ പത്തുപേരെ രക്ഷപ്പെടുത്തി. കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവമുണ്ടായത്.
ദേവപട്ടണത്തിനടുത്തുള്ള ഗാന്ധി പൊച്ചമ്മ ക്ഷേത്രത്തില്‍നിന്ന് വിനോദസഞ്ചാര കേന്ദ്രമായ പാപ്പികൊണ്ടാലുവിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.