മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയാന്‍ താമസക്കാര്‍ക്ക് നല്‍കിയ സമയപരിധി അവസാനിച്ചു

മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഒഴിയണമെന്ന് കാണിച്ച് നഗരസഭ നല്‍കിയ നോട്ടീസിന്റെ കാലാവധി അവസാനിച്ചു. ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാന്‍ താല്‍പര്യ പത്രം സമര്‍പ്പിക്കേണ്ട തീയതി നാളെ അവസാനിക്കും. 8 കമ്പനികളാണ് ഇതുവരെ താല്‍പര്യമറിയിച്ച് നഗരസഭക്ക് കത്ത് നല്‍കിയത്.

സുപ്രിം കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് മരട് നഗരസഭ ഫ്ലാറ്റുടമകള്‍ക്ക് നോട്ടീസ് നല്‍കിയത്. നോട്ടീസ് പ്രകാരം ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഒഴിയേണ്ട സമയം ഇന്ന് വൈകുന്നേരത്തോടെ അവസാനിച്ചു. അതേ സമയം ഒരു കാരണവശാലും ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയില്ലെന്നും സമരം ശക്തമായി തുടരുമെന്നും ഫ്ലാറ്റുടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫ്ലാറ്റുകള്‍ പൊളിക്കാന്‍ താല്‍പര്യമറിയിച്ചുകൊണ്ട് കമ്പനികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട സമയം നാളെ അവസാനിക്കാനിരിക്കെ ഇതുവരെ എട്ട് കമ്പനികള്‍ നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കി. കത്ത് നല്‍കിയവരില്‍ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള കമ്പനികള്‍ ഉണ്ട് . അതേസമയം ബലം പ്രയോഗിച്ച് താമസക്കാരെ ഒഴിപ്പിക്കാന്‍ നഗരസഭ തയ്യാറായേക്കില്ലെന്നാണ് സൂചന. സര്‍ക്കര്‍ നിര്‍ദ്ദേശ പ്രകാരം മാത്രം തുടര്‍ നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് ഇക്കാര്യത്തില്‍ നഗരസഭയുടെ നിലപാട്.

error: Content is protected !!