ഡ്രോണ്‍ ആക്രമണം: രണ്ട് എണ്ണ സംസ്‌കരണ ശാലയില്‍ ഉല്‍പാദനം നിര്‍ത്തിവെച്ചു

റിയാദ്: കഴിഞ്ഞ ദിവസം അരാംകോയുടെ സൗദി അറേബ്യയിലെ പ്രധാന എണ്ണ സംസ്‌കരണ ശാലയിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് ഉല്‍പാദനം നിര്‍ത്തിവെച്ചു. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ദമ്മാമിനടുത്ത് അരാംകോയുടെ ബുഖ്യാഖിലും ഖുറൈസിലുമുള്ള എണ്ണ സംസ്‌കരണ ശാലയിലെ ഉല്‍പാദനം നിര്‍ത്തിവച്ചെന്നു സൗദി ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനാണ് അറിയിച്ചത്.പ്രതിദിനം 57 ലക്ഷം ബാരല്‍ എണ്ണയാണ് ഇതോടെ നഷ്ടമാവുക. പുതിയ സാഹചര്യം എണ്ണവില വര്‍ധനയ്ക്കും ഇടയാക്കിയേക്കും.

എണ്ണ സംസ്‌കരണ ശാലയിലുണ്ടായ സ്‌ഫോടനം ഉല്‍പാദനത്തെ സാരമായി ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. സൗദിയുടെ ആകെ എണ്ണ ഉല്‍പാദനത്തിന്റെ പകുതി കുറയുമെന്നാണു കണക്കാക്കുന്നത്.

നാശനഷ്ടമുണ്ടായ ബുഖ്‌യാഖിലും ഖുറൈസിലും പുനരുദ്ധാണ നടപടികള്‍ പുരോഗമിക്കുകയാണ്. പ്രതിസന്ധി രൂക്ഷമായാല്‍ കരുതല്‍ശേഖരം ഉപയോഗിക്കാനുളള നടപടികള്‍ യുഎസ് തുടങ്ങി. ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നു യുഎസ് ആരോപിച്ചു.

അരാംകോയുടെ സൗദി അറേബ്യയിലെ പ്രധാന എണ്ണ സംസ്‌കരണ ശാലയില്‍ സെപ്റ്റംബര്‍ 11നാണ് സ്‌ഫോടനവും തീപിടിത്തവുമുണ്ടായത്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ദമ്മാമിനടുത്ത് ബുഖ്യാഖിലുള്ള അരാംകോയുടെ എണ്ണ സംസ്‌കരണ ശാലയിലാണ് സംഭവം.അരംകോയ്ക്കുനേരെ ഡ്രോണ്‍ ആക്രമണമുണ്ടായെന്നും ഇതേത്തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്നുമാണ് റിപ്പോര്‍ട്ട്.

error: Content is protected !!