സാങ്കേതിക തകരാര്‍: കോഴിക്കോട്-ജിദ്ദ വിമാനം അടിയന്തരമായി ഇറക്കി

സൗദി അറേബ്യ: കോഴിക്കോട് – ജിദ്ദ വിമാനം തായിഫ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. രാവിലെ 6.15 നു കോഴിക്കോട് നിന്നും പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനമാണിത്. സാങ്കേതിക തകരാര്‍ കാരണമാണ് എമര്‍ജന്‍സി ലാന്‍ഡിങ് എന്ന് അധികൃതര്‍ യാത്രക്കാരെ അറിയിച്ചു. വിമാനം എപ്പോള്‍ ജിദ്ദയിലേക്ക് തിരിക്കുമെന്നു അധികൃതര്‍ അറിയിച്ചിട്ടില്ല.

യാത്രക്കാരെ തായിഫ് വിമാനത്താവള ലോഞ്ചിലേക്ക് മാറ്റിയിരിക്കുകയാണ്.വിമാനത്തില്‍ 100 ഓളം പേര്‍ ഉംറ യാത്രക്കാരാണ്. ഈ വിമാനം ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് തിരിച്ചു രാവിലെ 9.45 നു പുറപ്പെടേണ്ടതായിരുന്നു. അതേസമയം കോഴിക്കോട്ടേക്കുള്ള യാത്രക്കാര്‍ ജിദ്ദ വിമാനത്താവളത്തിലും കുടുങ്ങികിടക്കുകയാണ്.

error: Content is protected !!