കര്‍ണാടകയിലെ 15 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതിരഞ്ഞെടുപ്പ് മാറ്റിവച്ചു

ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്നുണ്ടായ 15 സീറ്റുകളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് മാറ്റിവച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് തിരഞ്ഞെടുപ്പ് മാറ്റിവച്ച കാര്യം സുപ്രിം കോടതിയെ അറിയിച്ചത്.

രാജിവച്ച വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ തീരുമാനം വന്ന ശേഷമേ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടത്തുകയുള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന്, കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി ഒക്ടോബര്‍ 22 ലേക്ക് മാറ്റി.

കര്‍ണാടക നിയമസഭയിലെ 17 എംഎല്‍എമാരാണ് ഇതുവരെ രാജിവച്ചത്. ഇവരെല്ലാം ഇപ്പോള്‍ അയോഗ്യതാ ഭീഷണി നേരിടുന്നുണ്ട്. ഇവരില്‍ രണ്ട് പേര്‍ നല്‍കിയ കേസ് കര്‍ണാടക ഹൈക്കോടതിയില്‍ ഉള്ളതിനാല്‍ അവിടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നില്ല.

error: Content is protected !!