കുവൈറ്റില്‍ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ വനിതകള്‍ക്ക്‌ സൗജന്യ നിയമനം

കുവൈറ്റിലെ അര്‍ധ സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് കമ്പനിയായ അല്‍ദുര ഫോര്‍ മാന്‍ പവര്‍ വനിത ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുവാന്‍ സന്നദ്ധരായ വനിതകളെ നോര്‍ക്ക റൂട്ട്‌സ് മുഖാന്തരം തെരഞ്ഞെടുത്ത് കുവൈറ്റില്‍ നിയമനം നല്‍കുന്നു. ശമ്പളം 110 കെ ഡി (ഏകദേശം 25,000 രൂപ). തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ് , താമസം, ഭക്ഷണം സൗജന്യമാണ്. താല്‍പര്യമുള്ളവര്‍ക്ക് സപ്തംബര്‍ 28ന് രാവിലെ 10 മണി മുതല്‍ നെടുംങ്കണ്ടം പഞ്ചായത്ത് ഓഫീസില്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ആന്റ് ഡെവലപ്പ്‌മെന്റ് നടത്തുന്ന പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗാമില്‍ പങ്കെടുക്കാം. 30 നും 45 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ വിശദമായ ബയോഡാറ്റ, ഫുള്‍ സൈസ് ഫോട്ടോ, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0471-2770544, 18004253939.

error: Content is protected !!