ജമ്മുകശ്മീർ വിഷയം : പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ജമ്മുകശ്മീര്‍ വിഭജിക്കാനുളള ബില്ലും പ്രത്യേക പദവി എടുത്തു കളയാനുള്ള പ്രമേയവും അവതരിപ്പിക്കുമ്പോഴും പാസാക്കുമ്പോഴും പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രധാനമന്ത്രി ഉണ്ടായിരുന്നു. പക്ഷേ സംസാരിച്ചിരുന്നില്ല. പ്രധാന മന്ത്രിയുടെ വിശദകരണം വേണം എന്ന് ഇന്നലെ ലോക്സഭയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും മോദി തയ്യാറായിരുന്നില്ല. എന്നാല്‍ ഇന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു

error: Content is protected !!