ദുരിതത്തിലായ വീടുകള്‍ നന്നാക്കാന്‍ 3000 കുടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്ത്.

തിരുവനന്തപുരം: പ്രളയത്തിലും കനത്ത മഴയിലും തകരാര്‍ സംഭവിച്ച വീടുകള്‍ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാന്‍ കുടുംബശ്രീയുടെ പരിശീലനം നേടിയ 3000 പ്രവര്‍ത്തകര്‍ രംഗത്ത്. ഇവരുടെ സേവനം എല്ലാ ജില്ലകളിലും ലഭിക്കും.വീടുകള്‍ വൃത്തിയാക്കുന്നതിനു പുറമെ പ്ലംബിംഗ് ജോലികളും വൈദ്യുതി തകരാറുകളുടെ പരിഹാരവും വീടിന്റെ മറ്റ് അറ്റകുറ്റപ്പണികളും ഇവര്‍ നിര്‍വഹിക്കും. കഴിഞ്ഞ പ്രളയത്തിനു ശേഷം ഉപജീവന പ്രവര്‍ത്തന ശില്‍പശാല കുടുംബശ്രീയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്ക് നടത്തിയിരുന്നു. ഇതില്‍ പരിശീലനം ലഭിച്ച വനിതകളാണ് സഹായവുമായെത്തുന്നത്.കഴിഞ്ഞ പ്രളയത്തില്‍ വീട് തകര്‍ന്ന 120 പേര്‍ക്ക് വീടു വച്ചു നല്‍കാന്‍ റാമോജി ഫിലിംസിറ്റി അധികൃതര്‍ തയ്യാറായിരുന്നു. ഇതില്‍ 80 വീടുകള്‍ നിര്‍മിച്ചത് കുടുംബശ്രീയാണ്.

5

error: Content is protected !!