കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് കൈത്താങ്ങായി കാര്‍ഷിക വിവര സാങ്കേതം; എപ്പോള്‍ വേണമെങ്കിലും വിളിക്കാം.

തിരുവനന്തപുരം: കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി കാര്‍ഷിക വിവരസങ്കേതം തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ വ്യാപക കൃഷിനാശം സംഭവിക്കുന്ന സാഹചര്യത്തില്‍ എസ്.എഫ്.എ.സി കോള്‍ സെന്റര്‍ കൃഷിനാശം സംഭവിക്കുന്ന കര്‍ഷകരെ പരമാവധി സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ബന്ധപ്പെടേണ്ട ടോള്‍ഫ്രീ നമ്പര്‍: 1800 425 1661. വാട്സ്ആപ്പ് നമ്പര്‍: 944 705 1661 .

പൊതുമേഖലയിലുളള അഗ്രികള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി വഴി നടപ്പിലാക്കുന്ന പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ്/കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ ഇന്‍ഷ്വര്‍ ചെയ്ത കര്‍ഷകര്‍ക്കുണ്ടായ കൃഷിനാശങ്ങള്‍ കമ്പനി അധികൃതര്‍ ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ടു നിജപ്പെടുത്തി വരികയാണ്. പദ്ധതി പ്രകാരം അനുവദനീയമായ നഷ്ടപരിഹാരങ്ങള്‍ നിര്‍ണ്ണയിക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ ജില്ലാകൃഷി ഓഫീസര്‍മാര്‍ എത്രയും വേഗം കൃഷി ഡയറക്ടറേറ്റില്‍ അറിയിക്കേണ്ടതാണ്. പദ്ധതിപ്രകാരം വ്യക്തിഗത നഷ്ടങ്ങളുടെ പരിധിയില്‍ വരുന്ന കൃഷിനാശങ്ങള്‍ കര്‍ഷകര്‍ ഏറ്റവും അടുത്തുളള കൃഷിഭവനിലോ, ബാങ്കിലോ, അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ടോള്‍ഫ്രീ നമ്പരിലോ അറിയിക്കേണ്ടതാണ്. (ടോള്‍ഫ്രീ നമ്പര്‍ : 1800-425-7064 )

error: Content is protected !!