സോണിയ ഗാന്ധി കോൺഗ്രസ്​ ഇടക്കാല അധ്യക്ഷ

ന്യൂഡൽഹി: സോണിയ ഗാന്ധിയെ കോൺഗ്രസ്​ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുത്തു. കോൺഗ്രസ്​ പ്രവർത്തകസമിതി യോഗത്തിലാണ്​ തീരുമാനമായത്.​ രാഹുൽ ഗാന്ധി രാജി വെച്ച സാഹചര്യത്തിൽ അധ്യക്ഷസ്ഥാനത്തേക്ക് ഉയർന്ന​ മറ്റ് പേരുകളിൽ തീരുമാനമാകാതെ വന്നതോടെയാണ്​ സോണിയയിൽ വന്നു ചേർന്നത്​.

മല്ലികാർജ്ജുൻ ഗാർഗെ, മുകുൾ വാസ്​നിക്​, സചിൻ പൈലറ്റ്​ തുടങ്ങിയ നേതാക്കളുടെ പേരുകൾ അധ്യക്ഷ പദവിയിലേക്ക്​ പരിഗണിച്ചിരുന്നു. എന്നാൽ നിലവിൽ പരിചയസമ്പന്നനായ മുതിർന്ന നേതാവ്​ തന്നെ കോൺഗ്രസിനെ നയിക്കണമെന്ന അഭിപ്രായമുയർന്നതോടെ അധ്യക്ഷ പദവി സോണിയക്ക്​ തന്നെ ഏറ്റെടുക്കേണ്ടതായി വരികയായിരുന്നു.

error: Content is protected !!