രാ​ജ​സ്ഥാ​നി​ൽ ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ർ​ജി​യു​ടെ പ്ര​തി​മ ത​ക​ർ​ത്തു

ബി​ൽ​വാ​ര: രാ​ജ്യ​ത്ത് വീ​ണ്ടും പ്ര​തി​മ ത​ക​ർ​ക്ക​ൽ. രാ​ജ​സ്ഥാ​നി​ൽ ഭാ​ര​തീ​യ ജ​ന​സം​ഘം സ്ഥാ​പ​ക നേ​താ​വ് ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ർ​ജി​യു​ടെ പ്ര​തി​മ ത​ക​ർ​ക്ക​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ ബി​ൽ​വാ​ര ജി​ല്ല​യി​ലെ ഷാ​പു​ര ന​ഗ​ര​ത്തി​ലു​ള്ള പ്ര​തി​മ​യാ​ണ് ത​ക​ർ​ക്ക​പ്പെ​ട്ട​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ന്നു ഷാ​പു​ര പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​വ​ർ​ഷം ത്രി​പു​ര​യി​ൽ ലെ​നി​ന്‍റെ പ്ര​തി​മ​ക​ൾ ത​ക​ർ​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ്യ​ത്ത് പ്ര​തി​മ​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ ദ്രാ​വി​ഡ രാ​ഷ്ട്രീ​യ ആ​ചാ​ര്യ​നാ​യ പെ​രി​യാ​ർ ഇ.​വി. രാ​മ​സാ​മി നാ​യ്ക്ക​റു​ടെ​യും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റി​ന്‍റെ പ്ര​തി​മ​യും ത​ക​ർ​ക്ക​പ്പെ​ട്ടി​രു​ന്നു. കോ​ൽ​ക്ക​ത്ത​യി​ൽ ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ർ​ജി​യു​ടെ പ്രതി​മ ക​രി​ഓ​യി​ലൊ​ഴി​ച്ചു വി​കൃ​ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

error: Content is protected !!