നാ​ലു ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ശ്രീ​ല​ങ്ക​ന്‍ നാ​വി​ക സേ​ന​യു​ടെ പി​ടി​യി​ല്‍

രാ​മേ​ശ്വ​രം: ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രാ​യ നാ​ലു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ്രീ​ല​ങ്ക​ന്‍ നാ​വി​ക​സേ​ന പി​ടി​കൂ​ടി. ഇ​ന്ന് പു​ല​ർ​ച്ചെ ഡെ​ല്‍​ഫ്റ്റ് ദ്വീ​പി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബോ​ട്ടും ല​ങ്ക​ൻ സേ​ന ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

ത​മി​ഴ്നാ​ട്ടി​ലെ രാ​മേ​ശ്വ​ര​ത്ത് നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ങ്കേ​ഷ​ന്‍​തു​റൈ നാ​വി​ക താ​വ​ള​ത്തി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു.

error: Content is protected !!