ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ്​; സി.പി.എം നേതാവിന് സസ്പെന്‍ഷന്‍

ചേര്‍ത്തല: ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ സി.പി.എം പ്രാദേശിക നേതാവിനെ ജില്ല കമ്മിറ്റി സസ്പെന്‍ഡ് ചെയ്തു.ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ക്യാമ്പിലാണ് സി.പി.എം കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗമായ ഓമനകുട്ടന്‍ പിരിവ് നടത്തിയത്. ക്യാമ്പിലേക്ക് ഭക്ഷ്യസാധനങ്ങള്‍ എത്തിക്കുന്നതിനും വൈദ്യുതിക്കും ഇയാള്‍ പിരിവ് ആവശ്യപ്പെട്ടു.

സിവില്‍ സപ്ലൈസ് ഗോഡൗണില്‍നിന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങള്‍ എത്തിച്ച വാഹനത്തി​​​​​​​െന്‍റ വാടകയെന്ന പേരിലാണ് നേതാവ് പിരിവ് നടത്തിയത്. ക്യാമ്പ്
പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നാണ് വൈദ്യുതി എടുത്തിരിക്കുന്നത് ഇതിനും ക്യാമ്പില്‍ ഉള്ളവര്‍ പിരിവ് നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥര്‍ പണം നല്‍കാത്തത് കൊണ്ടാണ് അന്തേവാസികളില്‍ നിന്നും പണം പിരിച്ച്‌​ ദുരിതാശ്വാസ ക്യാമ്പിലെ ആവശ്യങ്ങള്‍ നടപ്പാക്കിയതെന്നാണ്​ഓമനക്കുട്ട​​​​​​​െന്‍റ വാദം.

ക്യാമ്പില്‍ പണപ്പിരിവ് നടന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ശക്തമായ നടപടിയുണ്ടാവുമെന്നും ചേര്‍ത്തല തഹസില്‍ദാര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ എല്ലാ ചെലവുകള്‍ക്കും സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

error: Content is protected !!