വിശ്വാസ വോട്ടെടുപ്പ്: കൂടുതല്‍ സമയം വേണമെന്ന് സ്പീക്കറോട് കുമാരസ്വാമി

ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താൻ സ്പീക്കർക്ക് മേൽ സമ്മർദ്ദം ശക്തമായിരിക്കെ  വോട്ടെടുപ്പ് നീട്ടാൻ കുമാരസ്വാമി. ബുധനാഴ്ച വരെ വിശ്വാസപ്രമേയ ചർച്ച നടത്താൻ സ്പീക്കറോട് അഭ്യർത്ഥിച്ചു. നേരില്‍ കണ്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ആവശ്യം സ്പീക്കർ അംഗീകരിച്ചില്ല എന്ന് സൂചന. ഇന്ന് വിശ്വാസവോട്ടെടുപ്പ് നടന്നാൽ സർക്കാർ താഴെ വീഴുമെന്നുറപ്പാണ്. അയോഗ്യത ഉൾപ്പടെയുള്ള നടപടികളെക്കുറിച്ച് തീരുമാനമെടുക്കാൻ നാളെ എംഎൽഎമാരോട് സ്പീക്കർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കുമാരസ്വാമിയുടെ നീക്കം.

വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന നിലപാടിലാണ് ബി.ജെ.പി. വിമതപക്ഷത്തെ നാല് എം.എൽ.എമാരെയെങ്കിലും തിരികെയെത്തിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. ഇന്ന് സഭയിൽ എത്തി ബി.ജെ.പി എങ്ങനെയാണ്‌ കുതിരക്കച്ചവടം നടത്തുന്നത് എന്ന് വെളിപ്പെടുത്തണമെന്ന് വിമതരോട്, മുഖ്യമന്ത്രി കുമാരസ്വാമി ആവശ്യപ്പെട്ടു.

സർക്കാരിനെ രക്ഷിക്കാൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാറെന്നും അധികാരത്തിൽ കടിച്ചു തൂങ്ങാൻ താല്പര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസ വോട്ടിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച ബി.എസ്.പി അംഗം എൻ.മഹേഷ് തീരുമാനം മാറ്റി. ബി.എസ്.പി അധ്യക്ഷ മായാവതിയുടെ നിർദ്ദേശം വന്നതിനാലാണിത്.

error: Content is protected !!