ഇന്ദിരാ ജയ്സിങിന്‍റെയും ആനന്ദ് ഗ്രോവറിന്‍റെയും വീടുകളില്‍ സി.ബി.ഐ റെയ്ഡ്

മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ് സ്ഥാപിച്ച സന്നദ്ധ സംഘടന ലോയേഴ്‌സ് കലക്ടീവിനെതിരെ വീണ്ടും സി.ബി.ഐ. ഇന്ദിര ജയ്സിങിന്റെ മുംബൈയിലെയും ഡല്‍ഹിയിലെയും വസതിയിലും ഓഫീസിലും സി.ബി.ഐ റെയ്ഡ് നടത്തി. വിദേശ സംഭാവന ചട്ടം ലംഘിച്ചെന്നാണ് ആരോപണം.

ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ലോയേഴ്സ് കലക്ടീവിനെതിരെ സിലബിലഐ ജൂണ്‍ 19ന് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ തുടര്‍ച്ചയായിരുന്നു ഇന്ദിര ജയ്സിങിന്റെ മുംബൈയിലെയും ഡല്‍ഹിയിലെയും വസതിയിലെയും ഓഫീസിലെയും റെയ്ഡ്. ഇന്ദിര ജയ്സിങിന്റെ ഭര്‍ത്താവും ലോയേഴ്സ് കലക്ടീവ് പ്രസിഡണ്ടുമായ ആനന്ദ് ഗ്രോവര്‍, ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയാണ് സി.ബി.ഐ കേസ്.

സംഘടനക്ക് ലഭിച്ച വിദേശ സംഭാവന വിവിധ വഴിക്ക് ചെലവാക്കി എന്നാണ് പരാതി. ആനന്ദ് ഗ്രോവറും ഇന്ദിര ജയ്സിങും വിമാന യാത്രകള്‍, ധര്‍ണകള്‍, എംപിമാര്‍ക്ക് വക്കാലത്ത് എന്നിവ നടത്തി എന്ന് എഫ്.ഐ.ആറില്‍ പറയുന്നു. 2016ല്‍ ലോയേഴ്‌സ് കലക്ടീവിനെതിരെ നിയമലംഘനം ആരോപിച്ച് ആഭ്യന്തര മന്ത്രാലയം പരിശോധന നടത്തുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് സംഘടനയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി.

അമിത് ഷാ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കും മോദി സര്‍ക്കാരിനുമെതിരായ കേസുകളില്‍ നിയമസഹായം നല്‍കിയതാണ് സി.ബി.ഐ നീക്കത്തിന് കാരണമെന്നാണ് ലോയേഴ്സ് കലക്ടീവിന്റെ പ്രതികരണം. അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിന് തൊട്ട് പിന്നാലെയാണ് ലോയേഴ്സ് കലക്ടീവിനെതിരായ നീക്കം വേഗത്തിലായത്.

error: Content is protected !!