കെ.എസ്.യുവിനോട് വൈരാഗ്യം കാണിച്ചാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ല: പൊലീസിന് കെ സുധാകരന്‍റെ താക്കീത്

കെ.എസ്.യു സമരത്തെ അടിച്ചമര്‍ത്താനുള്ള പൊലീസ് ശ്രമം വിലപ്പോവില്ലെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപി. യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷത്തിന്‍റെയും പരീക്ഷാ ക്രമക്കേടിന്‍റെയും പശ്ചാത്തലത്തിൽ പരിഹാരം ആവശ്യപ്പെട്ട് കെഎസ്‍യു നടത്തുന്ന സമരത്തെ അടിച്ചമര്‍ത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്ന്  കെ സുധാകരൻ ആരോപിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ തുടങ്ങി സംസ്ഥാനം ഒട്ടാകെ കെഎസ്‍യു വ്യാപിപ്പിച്ച സമരം കോൺഗ്രസ് ഏറ്റെടുക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

കെ.എസ്.യുവിനോട് രാഷ്ട്രീയ വൈരാഗ്യം കാണിച്ചാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ല. കാക്കി ഊരിയാല്‍ എല്ലാവരും സാധാരണ മനുഷ്യരാണെന്ന് ഓര്‍ക്കണം. പൊലീസുകാരെ എവിടെ വച്ചും കൈകാര്യം ചെയ്യാന്‍ കെ.എസ്.യുവിന് സാധിക്കും. മനുഷ്യത്വമില്ലാത്ത മുഖ്യമന്ത്രി പറയുന്നത് കേട്ട് കെ.എസ്.യുവിനെ അക്രമിക്കാന്‍ പൊലീസ് തയാറാകരുതെന്നും കെ. സുധാകരന്‍ പറഞ്ഞു.

error: Content is protected !!