കോപ്പ അമേരിക്ക: ക​പ്പി​ൽ മു​ത്ത​മി​ട്ട് ബ്ര​സീ​ൽ

കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് ബ്ര​സീ​ലി​ന് വീ​ണ്ടും കോ​പ്പ കി​രീ​ടം.പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്രസീൽ ചാംപ്യന്മാരായത്. മു​ൻ​പ് ര​ണ്ടു​വ​ട്ടം കി​രീ​ടം ചൂ​ടി​യി​ട്ടു​ള്ള പെ​റു​വി​നെ ഒ​ന്നി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് കെ​ട്ടു​കെ​ട്ടി​ച്ചാ​ണ് മ​ഞ്ഞ​പ്പ​ട സ്വ​ന്തം മ​ണ്ണി​ൽ ഒ​രി​ക്ക​ൽ​ക്കൂ​ടി കി​രീ​ട​മ​ണി​ഞ്ഞ​ത്. അങ്ങനെ  കിരീടത്തിൽ ഒൻപതാം വട്ടവും ബ്രസീൽ മുത്തമിട്ടു .  ഗ്രൂ​പി​ൽ എ​തി​രി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളു​ക​ൾ​ക്ക് ബ്ര​സീ​ലി​നോ​ട് തോ​റ്റ പെ​റു​വി​നെ ആ​യി​രു​ന്നി​ല്ല ക​ലാ​ശ​പ്പോ​രി​ന്‍റെ ക​ളി​ക്ക​ള​ത്തി​ൽ ക​ണ്ട​ത്. കൃ​ത്യ​മാ​യ ഗെ​യിം പ്ലാ​നോ​ടെ ആ​ക്ര​മ​ണ​വും പ്ര​തി​രോ​ധ​വും ഇ​ട​ക​ല​ർ​ത്തി​യു​ള്ള നീ​ക്ക​ങ്ങ​ളാ​യി​രു​ന്നു പെ​റു​വി​ന്‍റേ​ത്. പ​ക്ഷേ, കി​രീ​ടം നേ​ടാ​നു​റ​ച്ചെ​ത്തി​യ കാ​ന​റി പ​ക്ഷി​ക​ളു​ടെ ചി​റ​ക​രി​യാ​ൻ മാ​ത്രം ശേ​ഷി പെ​റു​വി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്നി​ല്ല.മ​ത്സ​ര​ത്തി​ന്‍റെ 15ാം മി​നി​റ്റി​ൽ ത​ന്നെ ബ്ര​സീ​ൽ മു​ന്നി​ലെ​ത്തി.

എവർട്ടൻ (15), ഗബ്രിയേൽ ജെസ്യൂസ് (45+3), റിച്ചാർലിസൻ (90, പെനൽറ്റി) എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോളുകൾ നേടിയത്. ക്യാപ്റ്റൻ പൗലോ ഗ്യുറെയ്‌റോയുടെ വകയായിരുന്നു 44ാം മിനിറ്റിൽ പെറുവിന്റെ ഗോൾ. ഇക്കുറി കോപ്പയിൽ ബ്രസീൽ വഴങ്ങിയ ഏക ഗോളും ഇതാണ്.

നീണ്ട 12 വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചാണ് കോപ്പ അമേരിക്കയിൽ ബ്രസീൽ മുത്തമിട്ടത്. 2007ലായിരുന്നു അവസാനത്തെ കിരീടനേട്ടം. ഇതിന് പുറമെ ടൂർണ്ണമെന്റിന് സ്വന്തം രാജ്യം വേദിയായപ്പോഴെല്ലാം കിരീടം നേടിയിട്ടുണ്ടെന്ന ചരിത്രം ഇനിയും അതേപടി നിൽക്കുമെന്ന കാര്യത്തിലും ബ്രസീലിന് അഭിമാനിക്കാം.

error: Content is protected !!