വലിയന്നൂരില്‍ വാഹനാപകടം; കക്കാട് പള്ളിപ്രം കല്യാണത്തിന് വന്ന മലപ്പുറം സ്വദേശി മരിച്ചു.

വലിയന്നൂരില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. മലപ്പുറം കൂട്ടില്‍ സ്വദേശിയായ ഷമീറലി(19)യാണ് മരിച്ചത്. കക്കാട് പള്ളിപ്രത്ത്‌ സുഹൃത്തിന്റെ കല്യാണത്തിന് വന്നതായിരുന്നു ഇയാള്‍. ഇരിട്ടി ഭാഗത്തേക്ക് പോകവെ ഷമീറലി സഞ്ചരിച്ച ബൈക്കിന് കാറുരസി ഇയാള്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പിന്നാലെ വന്ന പി കെ ട്രാവല്‍സിന്റെ ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന ബസ് ഷമീറലിയുടെ തലയില്‍ കയറിയിറങ്ങി. ഇയാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.



error: Content is protected !!