കെ.പി.സി.സി പുനഃസംഘടന ജൂലൈ 31ന് മുമ്പ്

കെ.​പി.​സി.​സി പു​നഃ​സം​ഘ​ട​ന ജൂ​ലൈ 31 ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ ധാ​ര​ണ. മു​തി​ർ​ന്ന നേ​താ​ക്ക​ളും രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​ങ്ങ​ളു​മാ​യി ആ​ശ​യ വി​നി​മ​യം ന​ട​ത്തി മാ​ന​ദ​ണ്ഡം നി​ശ്ച​യി​ക്കാ​ൻ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ജം​ബോ ക​മ്മി​റ്റി​ക​ൾ ഗു​ണ​ക​ര​മാ​കി​ല്ലെ​ന്ന പൊ​തു അ​ഭി​പ്രാ​യം യോ​ഗ​ത്തി​ലു​ണ്ടാ​യി. എ​ന്നാ​ൽ, എ​ല്ലാ​വ​രു​മാ​യും ആ​ലോ​ചി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കാ​നും യോ​ഗം പ്ര​സി​ഡ​ൻ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.പു​തി​യ കെ.​പി.​സി.​സി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളെ അ​വ​രി​ൽ​നി​ന്നാ​യി​രി​ക്കും എ​ടു​ക്കു​ക. കൂ​ടി​യാ​ലോ​ച​ന എ​ത്ര​യും പെ​െ​ട്ട​ന്ന്​ പൂ​ർ​ത്തി​യാ​ക്കാ​നും പു​നഃ​സം​ഘ​ട​ന​യി​േ​ല​ക്ക്​​ ക​ട​ക്കാ​നു​മാ​ണ്​ യോ​ഗ​ത്തി​ലെ ധാ​ര​ണ.

അതേസമയം ഒരാള്‍ക്ക് ഒരു പദവി എന്നതില്‍ തീരുമാനമായില്ല. ഒരാള്‍ക്ക് ഒറ്റ പദവിയെന്ന മാനദണ്ഡം ചര്‍ച്ചക്ക് വന്നെങ്കിലും ഹൈക്കമാന്‍ഡ് നിര്‍ദേശമില്ലാത്ത ഇത് നടപ്പാക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ഭൂരിഭാഗം അംഗങ്ങളും. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടതില്‍ കെ.പി.സി.സി അംഗങ്ങളില്‍ നിന്ന് തന്നെയായിരിക്കണമെന്ന മാനദണ്ഡം അംഗീകരിച്ചിട്ടുണ്ട്. മറ്റു മാനദണ്ഡങ്ങള്‍ രൂപീകരിക്കാനും പുനഃസംഘടനാ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ രാഷ്ട്രീകാര്യ സമിതി ചുമതലപ്പെടുത്തി.

മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച് ഹൈകമാന്‍ഡ് അംഗീകാരത്തോടെ പുനസംഘടന പൂര്‍ത്തിയാക്കും. മുല്ലപ്പള്ളി കെ.പി.സി.സി. പ്രസിഡന്റായതിന് ശേഷം കെ.പി.സി.സി. ഭാരവാഹികളെ തെരഞ്ഞെടുത്തിരുന്നില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ പല ഒഴിവുകളും നികത്തേണ്ടിയിരുന്നു.

error: Content is protected !!