പാര്‍ട്ടി തീരുമാനത്തിന് എതിരെ പ്രവര്‍ത്തിച്ചു; കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെ സസ്‌പെന്റ് ചെയ്തു.

കണ്ണൂർ കോ-ഓപ്പറേറ്റീവ് അർബൻ ബേങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കോൺഗ്രസ് സംഘടനാ തീരുമാനത്തിനെതിരെ നവ മാധ്യമങ്ങളിൽ കൂടി ഇവര്‍ പ്രചരണം നടത്തിയിരുന്നു.

എളയാവൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പുത്തലത്ത് ഗംഗാധരന്‍, പുതിയാപ്പറമ്പിലെ ചിമ്മിണിയൻ ഷീബ, കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിനോട് അപമര്യാദയായി പെരുമാറിയതിനും പാർട്ടിക്ക് അവമതിപ്പുളവാക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനും ചേലേരിയിലെ മഠത്തിൻ ചാലിൽ സുധീധീഷ്‌ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചത്.

error: Content is protected !!