ദുബായിൽനിന്നും കണ്ണൂരിലേക്ക് വിമാന സർവ്വീസ് ഉടന്‍.

അബുദാബി: ദുബായിൽനിന്നും കണ്ണൂരിലേക്ക് നേരിട്ട് സർവ്വീസ് നടത്തുന്ന ഗോ എയർ ബുക്കിങ് ആരംഭിച്ചു. ഈ മാസം 25 മുതലാണ് ദുബായിൽനിന്നും കണ്ണൂരിലേക്ക് നേരിട്ട് പറക്കാനാകുക. ഇതോടെ വടക്കൻ എമിറേറ്റിലും ദുബായിലുമുള്ള കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലക്കാരുടെ യാത്രാ ക്ലേശത്തിന് പരിഹാരമാകും. ആദ്യമായാണ് ദുബായിൽനിന്നും കണ്ണൂരിലേക്ക് ഒരു വിമാനം സർവ്വീസ് നടത്തുന്നത്.

കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങളെയായിരുന്നു വടക്കൻ ജില്ലക്കാർ യാത്രക്കായി ആശ്രയിച്ചിരുന്നത്. മണിക്കൂറുകളോളം യാത്രചെയ്തുവേണമായിരുന്നു വിമാനത്താവളത്തിൽനിന്നും വീട്ടിലെത്താൻ. എന്നാൽ ഗോ എയർ സർവ്വീസ് ആരംഭിക്കുന്നതോടെ പ്രവാസികൾക്ക് എളുപ്പം വീട്ടിലെത്താം.

ഗോ എയറിന്റെ ആദ്യ വിമാനം ജി8-58, 25-ാം തിയ്യതി വൈകിട്ട് 7.30ന് കണ്ണൂർ വിമാനത്താവളത്തിൽനിന്നും യാത്രതിരിക്കും. രാത്രി 10.20ന് ദുബായിലെത്തും. തുടർന്ന് അർധരാത്രി 12.30 ന് ദുബായിൽനിന്നും ജി8-57 വിമാനം കണ്ണൂരിലേക്ക് തിരിക്കും. രാവിലെ 5.55ന് വിമാനം കണ്ണൂരിലെത്തും.

error: Content is protected !!