വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മു​തി​ർ​ന്ന​പൗ​ര​ൻ​മാ​ർ​ക്കും സൗ​ജ​ന്യ യാ​ത്ര വാ​ഗ്ദാ​നം ചെ​യ്ത് ഡ​ൽ​ഹി സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: പൊ​തു​ഗ​താ​ഗ​തം ശ​ക്തി​പ്പെ​ടു​ത്താ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മു​തി​ർ​ന്ന​പൗ​ര​ൻ​മാ​ർ​ക്കും സൗ​ജ​ന്യ യാ​ത്ര വാ​ഗ്ദാ​നം ചെ​യ്ത് ഡ​ൽ​ഹി സ​ർ​ക്കാ​ർ. മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​മാ​യി ന​ട​ത്തി​യ സം​വാ​ദ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ന​ഗ​ര​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് ജീ​വി​തം സു​ഗ​മ​മാ​ക്കാ​ൻ ത​ന്‍റെ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡ​ൽ​ഹി മെ​ട്രോ​യി​ലും ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സി​ലും സ്ത്രീ​ക​ൾ​ക്ക് യാ​ത്ര സൗ​ജ​ന്യ​മാ​ണ്. ഇ​തി​ൽ​ത​ന്നെ സം​സ്ഥാ​ന​ത്തെ പ​കു​തി​യോ​ളം മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​ണ്ട്. സ്ത്രീ​ക​ൾ​ക്ക് ഈ ​സൗ​ക​ര്യം ല​ഭി​ച്ചു​തു​ട​ങ്ങി​യാ​ൽ എ​ല്ലാ മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യാ​ത്ര സൗ​ജ​ന്യ​മാ​ക്കു​ന്ന​തു ആം​ആ​ദ്മി പ​രി​ഗ​ണി​ക്കും-​അ​ദ്ദേ​ഹം അ​റി​യി​ച്ചു.

error: Content is protected !!