“ഇമ്മിണി ബല്ല്യ ഓർമ്മ ” മലയാളത്തിന്റെ സുൽത്താൻ വിടവാങ്ങിയിട്ട് 25 വർഷം

കണ്ണൂർ : ആ ഓർമ്മ മലയാളിക്ക് ഇമ്മിണി ബല്ല്യത് തന്നെയാണ് .ബേപ്പൂർ സുൽത്താനെന്ന മലയാള സാഹിത്യത്തിലെ വൈക്കം മുഹമ്മദ് ബഷീർ യഥാർത്ഥത്തിൽ മലയാള സാഹിത്യത്തിന്റെ മാത്രമല്ല ഓരോ മലയാളിയുടെയും സുൽത്താനാണ്. അനുഭവങ്ങൾ ഇത്രയധികം എഴുതിയ മറ്റൊരാൾ മലയാളത്തിലില്ല. ഓരോ കഥയിലും മലയാളികൾക്കായി സ്വത്വം രേഖപ്പെടുത്തുന്ന കഥാപാത്രങ്ങൾ ബഷീർ സമ്മാനിക്കും. പാത്തുമ്മ, ആട്, രാമൻ നായർ, സുഹറ, എട്ടുകാലി മമ്മൂഞ്ഞ് തുടങ്ങി മലയാളികൾ നെഞ്ചേറ്റിയ ഒട്ടനവധി ബഷീർ കഥാപാത്രങ്ങൾ ഇന്നും നമുക്ക് ചുറ്റും ജീവിക്കുന്നുണ്ട്.

ജീവിതം എഴുതിയ ബഷീറിനെ പോലെ മലയാള നാട് വായിച്ച മറ്റൊരു എഴുത്തുകാരൻ ഉണ്ടാകില്ല. കോട്ടയം തലയോലപറമ്പ് വൈക്കത്തെ ബഷീർക്കുട്ടി കോഴിക്കോട് ബേപ്പൂരിന്റെ സുൽത്താനായതും സ്വന്തം ഭാഷയിൽ മലയാളികളോട് കഥ പറയുന്നതും ഇന്നും തുടരുന്നു എന്ന് വിശ്വസിക്കാനാണ് മലയാളികൾക്കിഷ്ടം. അതേ ഈ 25 വർഷവും അങ്ങനെ തന്നെയായിരുന്നു. മലയാളി ഉള്ളയടത്തോളം അത് അങ്ങനെ തന്നെയാവും. ഭൂമിയുടെ നേരവകാശികളെ കാട്ടി തന്ന ഇമ്മിണി ബല്ല്യ സുൽത്താന്റെ ഓർമ്മകൾക്ക് മുന്നിൽ ന്യൂസ് വിങ്ങ്സ് ടീമിന്റെ പ്രണാമം

റിപ്പോർട്ട് : സാജു ഗംഗാധരൻ

error: Content is protected !!