സംസ്ഥാനത്ത് വിദ്യാലയങ്ങൾ നാളെ തുറക്കും ; കണ്ണൂരിൽ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

അവധിക്കാലത്തിന്‌ വിടനൽകി സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും .മിക്ക സ‌്കൂളുകളും കുട്ടികളെ വരവേൽക്കാനായി ഒരുങ്ങിക്കഴിഞ്ഞു. ഹൈടെക‌്–സ‌്മാർട‌് ക്ലാസ‌് റൂമുകളാണ‌് കുട്ടികളെ ഏറെ ആകർഷിക്കുക.കണ്ണൂരിൽ ആയിത്തറ മമ്പറം സ‌്കൂളിൽ ജില്ലാതല പ്രവേശനോത്സവത്തിന‌് ഒരുക്കങ്ങൾ പൂർത്തിയായി. പൂർണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ‌് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത‌്. ഫുട‌്ബോൾ താരം സി കെ വിനീത‌്, നടൻ സന്തോഷ‌് കീഴാറ്റൂർ, എഴുത്തുകാരൻ ബിനോയ‌് തോമസ‌് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.മധുരവിതരണവും കുട്ടികളുടെ കലാപരിപാടികളും പ്രവേശനോത്സവത്തിന്റെ പകിട്ട‌് വർധിപ്പിക്കും. പഠനോപകരണ വിതരണം, പാഠപുസ‌്തക വിതരണം, അക്ഷരവിത്ത‌് നടൽ എന്നിവയുമുണ്ടാകും.

ജില്ലാപഞ്ചായത്തും വിവിധ പദ്ധതികൾ സ‌്കൂളുകളിൽ നടപ്പാക്കുന്നുണ്ട‌്. 72 സ‌്കൂളുകളിൽ ഗ്രിഡ‌് ബന്ധിത സോളാർ പവർ സിസ‌്റ്റം സ്ഥാപിക്കുന്നതിന‌് 10.9കോടി രൂപയാണ‌് അനുവദിച്ചത‌്. നബാർഡ‌് സഹായത്തോടെ എട്ട‌് പ്ലസ‌്ടു സ‌്കൂൾ കോംപ്ലക‌്സ‌ുകളുടെ നിർമാണം പുരോഗമിക്കുന്നു. സ‌്കൂളുകളിൽ 60 ലക്ഷം രൂപയുടെ ഫർണിച്ചറും 30 ലക്ഷം രൂപയുടെ കംപ്യൂട്ടറും വിതരണംചെയ‌്തു.

കുടിവെള്ള പദ്ധതികൾ, ടോയ‌്‌ലറ്റ‌് ബ്ലോക്ക‌്, വൈദ്യുതീകരണം, ഓഡിറ്റോറിയം, ക്ലാസ‌് റൂം ലൈബ്രറി, ജൈവവൈവിധ്യ പാർക്ക‌്, യോഗാ പരിശീലനം, സ‌്കൂളുകളിൽ പച്ചക്കറി കൃഷി എന്നിവയും ഒരുക്കിയിട്ടുണ്ട‌്. 23 സ‌്കൂളുകളിൽ 23 ലക്ഷം രൂപ ചെലവഴിച്ച‌് സിസി ടിവി സ്ഥാപിച്ചു. മുഴുവൻ ഹൈസ‌്കൂളുകളിലും സ‌്ത്രീകളുടെയും കുട്ടികളുടെയും വിശ്രമമുറി, സ‌്കൂളുകളിൽ 1.61കോടി രൂപ ചെലവഴിച്ച‌് 500 സാനിറ്ററി നാപ‌്കിൻ ഇൻസിനേറ്റർ, സ‌്പോർട‌്സ‌് കിറ്റ‌്, ഫസ‌്റ്റ‌് എയ‌്ഡ‌് കിറ്റ‌് എന്നിവയും സ്ഥാപിച്ചിട്ടുണ്ട‌്.

error: Content is protected !!