അബ്‌ദുള്ളകുട്ടി പോകേണ്ടത് കുതിരവട്ടത്തേക്ക് ; കെ സുധാകരൻ ,സി ഒ ടി നസീർ വധശ്രമത്തിനു പിന്നിൽ എ എൻ ഷംസീറെന്നും കെ സുധാകരൻ

കണ്ണൂർ : മോദി സ്തുതിയുടെ പേരിൽ കോൺഗ്രസ്സിൽ നിന്നും പുറത്താക്കിയ അബ്‌ദുള്ളക്കുട്ടിക്കെതിരെ കെ സുധാകരൻ.കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവേ അബ്‌ദുള്ളക്കുട്ടിക്കെതിരെ രൂക്ഷ വിമർശനമാണ് കെ സുധാകരൻ നടത്തിയത് .അവസരവാദിയായ രാഷ്ട്രീയക്കാരനാണ് അബ്ദുള്ളക്കുട്ടി.അബ്ദുള്ളക്കുട്ടിയെ കുറിച്ച് ഒരു കാലത്തും ആർക്കും നല്ല അഭിപ്രായം ഉണ്ടായിരുന്നില്ല ഇരിക്കുന്ന കൊമ്പ് മുറിക്കുന്നയാളാണ് അബ്ദുള്ളക്കുട്ടി.അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് ചികിത്സയ്ക്ക് കൊണ്ടുപോകണമെന്നും കെ സുധാകരൻ പറഞ്ഞു.

മോദിയെ ഗാന്ധിയുമായി ഉപമിച്ചത് അംഗീകരിക്കാനാവില്ല .രാത്രിയിൽ മാംസകഷ്ണങ്ങൾക്ക് കാത്തിരിക്കുന്നതുപോലെ ,ബി ജെ പി മറ്റ് രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ കാത്തിരിക്കുകയാണ് .ജനാധിപത്യ മര്യാദകൾ കാറ്റിൽ പറത്തി ,തരംതാണ രാഷ്ട്രീയം കളിക്കുകയാണ് ബിജെപി .

സി പി എം വിട്ട അബ്‌ദുള്ളക്കുട്ടിയെ അന്ന് കോൺഗ്രസ്സിൽ എടുത്തത് തെറ്റാണെന്ന് അന്നും ഇന്നും തോന്നിയിട്ടില്ല . പാർട്ടിയിൽ എത്തി ഒന്നും ചെയ്യാതെ അബ്‌ദുള്ളക്കുട്ടിക്ക് സ്ഥാനമാനങ്ങൾ നൽകിയിട്ടുണ്ട് .അത് കോൺഗ്രസ്സിന്റെ ത്യാഗമാണ് .കോൺഗ്രസ്സിനെ സംബന്ധിച്ചെടുത്തോളം ചെറിയ പയ്യൻ മാത്രമാണ് അബ്‌ദുള്ളക്കുട്ടി .സിപിഎം വിട്ട അബ്ദുള്ളക്കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് ഞാൻ വാക്ക് നൽകിയിരുന്നു.ഭീഷണി കാരണം നാട് വിടാനൊരുങ്ങിയ അബ്ദുള്ളക്കുട്ടിയെ സംരക്ഷിച്ചത് താനാണ്.കണ്ണുർ മണ്ഡലം നൽകിയത് സുരക്ഷിതത്വത്തിന് വേണ്ടിയായിരുന്നു.ഒന്നര വർഷത്തിന് ശേഷമുള്ള അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റിന് അവകാശവാദം ഉന്നയിക്കരുതെന്ന് പറഞ്ഞിരുന്നു.എന്നാൽരണ്ടാം തവണ അവസരം നൽകിയത് ഹൈക്കമാൻഡിന്റെ നിർദ്ദേശ പ്രകാരമാണ്.സുധീരൻ പറഞ്ഞ കാര്യങ്ങളിൽ വസ്തുതയുണ്ടെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

വടകരയിൽ സി ഒ ടി നസീറിനെതിരെ വധശ്രമമാണ് നടന്നത് .ഇതിന് നേതൃത്വം കൊടുത്ത് തലശ്ശേരി എം എൽ എ ,എ എൻ ഷംസീർ ആണ് .സി പി എംമ്മിനെതിരെ മത്സരിച്ച സി ഒ ടി നസീറിനെ ആശുപത്രിയിൽ പി ജയരാജൻ സന്ദർശിച്ചത് ഗൂഢാലോചന മറച്ചുവെക്കാനാണ് .സി ഒ ടി നസീർ വധശ്രമത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണം .പോലീസ് രാഷ്ട്രീയ പ്രേരിതമായാണ് പ്രവർത്തിക്കുന്നത് . കോടതിയിൽ പോകാൻ നസീറിനെ കോൺഗ്രസ്സ് മനുഷ്യത്വത്തിൻറെ പേരിൽ സഹായിക്കുമെന്നും കെ സുധാകരൻ പറഞ്ഞു .

error: Content is protected !!